കോട്ടയം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാ പിന്നെ കാപ്പ നിയമം ലംഘിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്തു. കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ചങ്ങനാശ്ശേരി എസ്.എച്ച് സ്കൂൾ ഭാഗത്ത് പാലത്തുങ്കൽ വീട്ടിൽ സാവിയോ സെബാസ്റ്റ്യൻ (22) എന്നയാളെയാണ് കാപ്പ നിയമം ലംഘിച്ചതിന് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ചങ്ങനാശ്ശേരി, തൃക്കൊടിത്താനം എന്നീ സ്റ്റേഷനുകളിലായി കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകൽ,കവർച്ച, അടിപിടി തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ നിന്നും ഇയാളെ നാടുകടത്തിക്കൊണ്ട് ഉത്തരവാകുകയായിരുന്നു.
എന്നാൽ ഇയാൾ ഈ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശ്ശേരി പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ ചങ്ങനാശ്ശേരിയിൽ നിന്നും പോലീസ് പിടികൂടുന്നത്.
ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.ഐ ജയകൃഷ്ണൻ, ജോസഫ് വർഗീസ്, പ്രസാദ് ആർ നായർ, സിപിഓമാരായ തോമസ് സ്റ്റാൻലി ഡെന്നി ചെറിയാൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
There is no ads to display, Please add some