ദില്ലി: ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ മലയാളി നഴ്സിന് പരിക്ക്. കണ്ണൂര്‍ സ്വദേശി ഷീജ ആനന്ദിനാണ് പരുക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ആക്രമണം ഉണ്ടായത്.
ഇസ്രയേലിലെ അഷ്കിലോണിൽ കെയർടേക്കർ നഴ്സായി ജോലി ചെയ്യുകയായിരുന്നു ഷീജ. ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെയായിരുന്നു മിസൈൽ പതിച്ചത്.
ആക്രമണത്തിൽ കൈകാലുകള്‍ക്കും വയറിനും പരുക്കേറ്റ ഷീജക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയക്ക് വിധേയയാക്കിയ ഷീജയുടെ ആരോഗ്യനില തൃപ്തികരമാണ്.
There is no ads to display, Please add some