കോട്ടയം: സംസ്ഥാനത്ത് ഏറെ നാള്‍ക്ക് ശേഷം സ്വര്‍ണവില തിരിച്ചുകയറുന്നു. ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് വില വര്‍ധിക്കുന്നത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയ ശേഷമാണ് വില ഉയരുന്നത്.

വെള്ളിയാഴ്ച 80 രൂപ വര്‍ധിച്ച് ഒരു പവന് 42000ത്തില്‍ തിരിച്ചെത്തിയ സ്വര്‍ണവില ഇന്ന് 200 രൂപ കൂടി വര്‍ധിച്ചു. ഇതോടെ ഒരു പവന് 42200 രൂപയും ഒരു ഗ്രാമിന് 5275 രൂപയുമായി ഉയര്‍ന്നു. ഒരു ഗ്രാമിന് ഇന്ന് 25 രൂപയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *