കോട്ടയം: ഒക്ടോബർ 8 ഞായറാഴ്ച പാലായിൽ റവന്യൂ ജില്ലാ കായികമേള സംഘടിപ്പിക്കുവാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
കത്തോലിക്കർ പരിപാവനമായി ആചരിക്കുന്ന ഞായറാഴ്ച പ്രത്യേകിച്ച് വേദപാഠ പരീക്ഷകളും മതപഠന ക്ലാസുകളിലും പങ്കെടുക്കുന്ന കുട്ടികൾക്ക് കായിക മേളയിൽ പങ്കെടുക്കുവാനുള്ള അവസരം നിഷേധിക്കപ്പെടുമെന്നതിനാൽ കായികമേള മറ്റൊരു ദിവസത്തെയ്ക്ക് മാറ്റിവെക്കണമെന്നും എല്ലാ കുട്ടികൾക്കും ഈ കായികമേളയിൽ പങ്കെടുക്കുവാനുള്ള അവസരം സർക്കാർ ഒരുക്കി കൊടുക്കണമെന്നും സജി ആവശ്യപ്പെട്ടു.
There is no ads to display, Please add some