പാലാ: ഒക്ടോബർ 8 ഞായറാഴ്ച കോട്ടയം റവന്യൂ ജില്ല കായികമേള നടത്താൻ എടുത്ത തീരുമാനത്തിൽ നിന്ന് ബന്ധപ്പെട്ട അധികാരികൾ പിന്മാറണമെന്ന് എസ് എം വൈ എം- കെസിവൈഎം പാലാ രൂപത സമിതി. ക്രൈസ്തവർ പരിപാവനമായി ആചരിക്കുന്ന ദിനമാണ് ഞായറാഴ്ച.
വിവിധ രൂപതകളിൽ അന്ന് കുട്ടികൾക്ക് വേദപാഠ പരീക്ഷ മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്. ഇതൊന്നും പരിഗണിക്കാതെ ഏകപക്ഷീയമായി എടുത്ത തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് രൂപത സമിതി ആവശ്യപ്പെട്ടു. ക്രൈസ്തവ വിഭാഗത്തെ അവഹേളിക്കുന്ന തീരുമാനമാണിതെന്ന് യോഗം വിലയിരുത്തി.
എസ്.എം.വൈ.എം രൂപതാ പ്രസിഡന്റ് തോമസ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ റവ.ഫാ.മാണി കൊഴുപ്പൻകുറ്റി, ജോയിന്റ് ഡയറക്ടർ സിസ്റ്റർ നവീന സിഎംസി, വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ്, ജനറൽ സെക്രട്ടറി ടോണി കവിയിൽ, ഡെപ്യൂട്ടി പ്രസിഡന്റ് ഡോൺ സോണി, സെക്രട്ടറി അൽഫി ഫ്രാൻസിസ് ജോയിന്റ് സെക്രട്ടറി മെർലിൻ സാബു ട്രഷറർ എബി നൈജിൽ കെ. സി. വൈ. എം സ്റ്റേറ്റ് സിൻഡിക്കേറ്റ് ജിയോ, റിയാ, സിൻഡിക്കേറ്റ് കൗൺസിലർസ് മാർട്ടിൻ വി രാജു, നീതു, മഞ്ജു, ജിസ്,റെമിൻ,ബ്രദർ ജോർജ് ഇടയോടി തുടങ്ങിയവർ പ്രസംഗിച്ചു.
There is no ads to display, Please add some