കോട്ടയം : താഴത്തങ്ങാടിവള്ളംകളിയുമായി ബന്ധപ്പെട്ട് കോട്ടയം നഗരത്തിൽ നാളെ ഉച്ചയ്ക്ക് 1 മണി മുതൽ ഗതാഗത നിയന്ത്രണം. ക്രമീകരണങ്ങൾ ഇങ്ങനെ

*കോട്ടയം ടൗണിൽ നിന്നും കുമരകം ഭാഗത്തേക്കുള്ള വലിയ വാഹനങ്ങൾ ബേക്കർ ജംഗക്ഷനിൽ എത്തി ചാലുകുന്ന്, അറത്തൂട്ടി, കുരിശുപള്ളി ജംഗ്ക്ഷൻ, തിരുവാതുക്കൽ, ഇല്ലിക്കൽ വഴി പോകേണ്ടതാണ്.

*കുമരകത്ത് നിന്നും കോട്ടയംടൗണിലേക്ക് വരുന്ന വലിയ വാഹനങ്ങൾ ഇല്ലിക്കൽ, തിരുവാതുക്കൽ, തെക്കുംഗോപുരം, ബോട്ടുജെട്ടി, പാലാംപടം, പുളിമൂട് ജംഗ്ക്ഷൻ, ആർ. ആർ. ജംഗക്ഷൻ വഴി പോകേണ്ടതാണ്.

*കുമരകത്ത്നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇല്ലിക്കൽ ജംഗക്ഷനിൽനിന്നും തിരുവാതുക്കൽ എത്തി പതിനാറിൽചിറ, സിമൻറ് ജംഗ്ക്ഷൻ വഴി പോകേണ്ടതാണ്.

*ചങ്ങനാശ്ശേരി ഭാഗത്തുനിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ സിമൻറ് ജംഗക്ഷനിൽ നിന്നും തിരിഞ്ഞ് പതിനാറിൽചിറ, തിരുവാതുക്കൽ, ഇല്ലിക്കൽ ജംഗ്ഷൻ വഴി പോകേണ്ടതാണ്.

*കുമ്മനം, കല്ലുമട ഭാഗത്തു നിന്നും കുമ്മനം പാലം ഇറങ്ങിവരുന്ന വാഹനങ്ങൾ കോട്ടയം ഭാഗത്തേക്കു പോകേണ്ടതാണ്.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed