ന്യൂഡൽഹി: ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. നേപ്പാളിലെ ഭത്തേകോലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണു റിപ്പോര്‍ട്ട്. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭയചകിതരായ ആളുകൾ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും ഇറങ്ങിയോടി.
ഡൽഹിയിൽ ഭൂചലനം 40 സെക്കൻഡ് നീണ്ടുനിന്നു. ഉത്തർപ്രദേശിലെ ലക്നൗ, ഹാപുർ, അംറോഹ എന്നിവിടങ്ങളിലും പ്രകമ്പനമുണ്ടായി.ഉത്തർപ്രദേശിലെ ലക്നൗ, ഹാപുർ, അംറോഹ എന്നിവിടങ്ങളിലും പ്രകമ്പനമുണ്ടായി.
6.2 തീവ്രതയും അഞ്ച് കിലോമീറ്റർ വ്യാപ്തിയും രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളിൽ അനുഭവപ്പെട്ടത്. ഉച്ചക്ക് 2.25നാണ് നേപ്പാളിൽ ആദ്യ ചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. ചൈനയിലും പ്രകമ്പനമുണ്ടായി.
There is no ads to display, Please add some