കാഞ്ഞിരപ്പള്ളി: പിച്ചകപ്പള്ളിമേട് പുനരുധിവാസ ഭവന പദ്ധതിയുടെ ഭാഗമായി വട്ടകപ്പാറയിൽ ജമാഅത്തെ ഇസ്ലാമി സേവന വിഭാഗമായ പീപ്പിൾസ് ഫൗണ്ടേഷൻ നിർമ്മിക്കുന്ന മൂന്നു വീടുകളുടെ ശിലാസ്ഥാപനം നടന്നു.

വാർഡ് മെമ്പർ, (ഭവന പദ്ധതി ചെയർമാൻ)സുനിൽ തേനമ്മാക്കൽവെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ഷാജഹാൻ ആത്രാച്ചേരി ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് സാദിഖ്ബിൻ അലി എന്നിവരുടെ സാന്നിധ്യത്തിൽ ജമാഅത്ത് ഇസ്ലാമി ജില്ലാ പ്രസിഡന്റ് എ എം അബ്ദുൽ സമദ് ശിലാസ്ഥാപന കർമ്മം നിർവഹിച്ചു.

ഷിയാസ് മൗലവി,നാസർ മുണ്ടക്കയം,സൈദ് ചെറുകര, നൂറുദ്ദീൻ കൊല്ലക്കാൻ, ഹാജി ഷാജഹാൻ, ടി എ താജുദ്ദീൻ, ഷീജ ഗോപിദാസ്, അൻവർഷ കോനാട്ട് പറമ്പിൽ,നജീബ് കാഞ്ഞിരപ്പള്ളി,ഒ സ് കരീം, നിസാർ കല്ലിങ്കൽ പി ജി ജെനിവ്‌ , സലീം കോനാട്ട് പറമ്പിൽ, ജലീൽ കോട്ടവാതിൽക്കൽ, ഹാജി ലത്തീഫ് വട്ടകപ്പാറ, എം എസ് മുഹമ്മദ് ഇസ്മായിൽ,സമദ് മാധ്യമം, സാദിഖ് വിജ്ഞാനം, നസീർ നസീർ തുടങ്ങിയവർ പങ്കെടുത്തു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *