കാഞ്ഞിരപ്പള്ളി: കനത്ത മഴയിൽ കാഞ്ഞിരപ്പള്ളി കുരിശുകവലയിലെ പെട്രോൾ പമ്പിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു. 20 അടിയോളം പൊക്കമുള്ള സംരക്ഷണഭിത്തിയാണ് തകർന്ന വീണത്.
ശനിയാഴ്ച്ച വൈകുന്നേരം 4.30 ടെയായിരുന്നു സംഭവം. ഭിത്തിയുടെ സമീപത്തായി പാർക്ക് ചെയ്ത സ്കൂട്ടർ 20 അടി താഴ്ച്ചയിലേക്ക് പതിച്ചു. ഇതിനോട് ചേർന്ന് നിർത്തിയിട്ടിരുന്ന കാർ കുഴിയിലേക്ക് പതിക്കാറായ നിലയിലായിരുന്നു. ഇത് മറ്റൊരു വാഹനത്തിൽ കെട്ടി വലിച്ച് നാട്ടുകാരും പെട്രോൾ പമ്പ് ജീവനക്കാരും സുരക്ഷിത സ്ഥാനത്തെക്ക് മാറ്റി.
ശക്തമായ മഴയിൽ മണ്ണിടിഞ്ഞതാണ് സംരക്ഷണ ഭിത്തി തരുവാൻ കാരണം. മണ്ണിടിഞ് വീണതിന് സമീപത്ത് കെട്ടിടം നിർമ്മിക്കാനായി മണ്ണ് മാറ്റിയിരുന്നു. ഇതേ സ്ഥിതിയിൽ മഴ തുടർന്നാൽ ബാക്കി ഭാഗവും ഏത് നിമിഷവും നിലപൊത്താവുന്ന സ്ഥിതിയിലാണ്.
There is no ads to display, Please add some