കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിയുന്നു. ഓരോ ദിവസവും വലിയ തോതിലാണ് വില കുറഞ്ഞു വരുന്നത്. ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണം എന്ന് വ്യാപാരികള്‍ പറയുന്നു.
ഇന്ന് കേരളത്തില്‍ ഒരു പവന് നല്‍കേണ്ട വില 42680 രൂപയാണ്. 240 രൂപയുടെ കുറവാണ് പവന്മേല് ഉണ്ടായിരിക്കുന്നത്. ഇത് അഞ്ചാം ദിവസവമാണ് തുടര്‍ച്ചയായി സ്വര്‍ണവില ഇടിയുന്നത്. ഈ മാസം 25ന് ഒരു പവന് 43960 രൂപയായിരുന്നു വില. 1300 രൂപയുടെ കുറവാണ് അഞ്ച് ദിവസത്തിനിടെ സംഭവിച്ചിരിക്കുന്നത്. ഗ്രാമിന് ഇന്ന് 30 രൂപ കുറഞ്ഞ് 5335 രൂപയായി.
There is no ads to display, Please add some