ന്യൂഡൽഹി: 2000 രൂപയുടെ നോട്ടുകൾ മാറ്റാനുള്ള അവസാന തീയതി ഒക്ടോബർ ഏഴ് വരെ നീട്ടിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചു. എന്നാൽ നോട്ടുകൾ ബാങ്കുകൾ വഴി മാറാൻ കഴിയില്ല.
19 ആർബിഐ ഓഫീസുകളിൽ നിന്നും മാത്രമാണ് നോട്ട് മാറാൻ കഴിയുക. 2000 നോട്ടുകള്‍ ബാങ്കുകളിൽ തിരികെ നൽകാനുള്ള അവസാന തിയതി സെപ്തംബർ 30 നായിരുന്നു. സെപ്റ്റംബർ ഒന്ന് വരെയുള്ള റിസർവ് ബാങ്കിന്റെ കണക്കുകൾ അനുസരിച്ച്, 2000 രൂപ നോട്ടുകളിൽ 93 ശതമാനവും തിരിച്ചെത്തിയിട്ടുണ്ട്.
കഴിഞ്ഞ മെയ് 19നാണ് റിസർവ് ബാങ്ക് 2000 രൂപാ നോട്ടുകൾ വിനിമയത്തിൽനിന്ന് പിൻവലിച്ചത്. സെപ്റ്റംബർ 30 വരെ നോട്ടുകൾ മാറ്റിയെടുക്കാമെന്നും ആർ.ബി.ഐ അറിയിച്ചിരുന്നു. തുടർന്ന് മെയ് 23 മുതൽ പൊതുജനങ്ങൾക്ക് ബാങ്കുകളിലെത്തി കറൻസി മാറ്റിവാങ്ങാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
There is no ads to display, Please add some