കോട്ടയം: നായ്ക്കളുടെ കാവലിൽ കഞ്ചാവ് കച്ചവടം നടത്തിയ റോബിൻ ജോർജ് പിടിയിൽ. തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയുടെ പിതാവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
കോട്ടയം കുമാരനെല്ലൂരിലെ ഡോഗ് ഹോസ്റ്റലിന്റെ പേരിലായിരുന്നു കഞ്ചാവ് കച്ചവടം. ഞായറാഴ്ച പുലർച്ചെ പരിശോധനയ്ക്കായി എത്തിയ പൊലീസ് സംഘത്തിനു നേരെ നായ്ക്കളെ തുറന്നുവിട്ട ശേഷം മീനച്ചിലാറ്റിൽ ചാടിയാണ് ഇയാൾ കടന്നുകളഞ്ഞത്.
ഇന്നലെ വൈകിട്ടോടെ പിടിയാലായ റോബിനെ തമിഴ്നാട്ടില്‍ നിന്നും കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാളുമായി ബന്ധമുള്ള കഞ്ചാവ് വിതരണ ഇടപാടുകാരേയും പൊലീസ് തിരയുന്നതിനാല്‍ കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ട്. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.