തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്ന് ജില്ലാ കലക്ടർ എ ഗീത. നിപ വൈറസ് വ്യാപനത്തിന്റെ ഭീഷണി കുറഞ്ഞുവരുന്നുവെന്ന് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കളക്ടർ ഉത്തരവിറക്കിയത്.

കണ്ടെയ്ൻമെന്റ് സോണിലെത് ഒഴികെയുള്ള സ്‌കൂളുകളാണ് തുറന്ന് പ്രവർത്തിക്കുക. കണ്ടൈൻമെന്റ് സോണിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ അവസാനിക്കുന്നതുവരെ ഓൺലൈൻ ക്ലാസ് തുടരും. ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed