കൊച്ചി: കാക്കനാട് നിറ്റ ജലാറ്റിൻ കമ്പനിയിൽ വൻ പൊട്ടിത്തെറി. അപകടത്തിൽ കരാർ ജീവനക്കാരനായ പഞ്ചാബ് സ്വദേശി രാജൻ മരിച്ചു.
നാലുപേർക്ക് പരുക്കേറ്റു. നജീബ്, സനീഷ്, പങ്കജ്, കൗശിക് എന്നിവർക്കാണു പരുക്കേറ്റത്. രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ബോയിലർ പൊട്ടിത്തെറിച്ചതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.