തിരുവനന്തപുരം : സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു. 2024 മാർച്ച് നാല് മുതൽ 25 വരെയാണ് ഇക്കൊല്ലത്തെ എസ്എസ്എൽസി പരീക്ഷ നടക്കുക. മൂല്യനിർണയം ഏപ്രിൽ മൂന്ന് മുതൽ ഏപ്രിൽ 17 വരെയുള്ള തീയതികളിൽ നടക്കും. പരീക്ഷയുടെ ടൈംടേബിൾ തയ്യാറാക്കിയതായും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
എസ്എസ്എൽസി മോഡൽ പരീക്ഷകൾ 2024 ഫെബ്രുവരി 19 മുതൽ 23 വരെയുള്ള തീയതികളിൽ നടക്കും. ഐടി പരീക്ഷകൾ 2024 ഫെബ്രുവരി 1 മുതൽ 14 വരെയുള്ള തീയതികളിലാണ് തീരുമാനിച്ചിരിക്കുന്നത്.
പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാർച്ച് ഒന്നു മുതൽ 26 വരെയുള്ള തീയതികളിൽ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനിടെ ഈ മാസം 25 മുതൽ തുടങ്ങേണ്ടിയിരുന്ന +1 ഇമ്പ്രൂവ്‌മെന്റ് പരീക്ഷകൾ മാറ്റി. ഒക്ടോബർ 9,10,11,12,13 ( 9-13) തീയതികളിലേക്കാണ് മാറ്റിയത്. കോഴിക്കോട്ട് നിപ വ്യാപനമുണ്ടായ സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ ക്ലാസ്സ് സൗകര്യം ഒരുക്കിയതായും മന്ത്രി വിശദീകരിച്ചു.
എസ്.എസ്.എൽ.സി. പരീക്ഷയുടെ ടൈംടേബിൾ
2024 മാർച്ച് 4 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ: ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 1
മാർച്ച് 6 ബുധനാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ ഇംഗ്ലീഷ്
മാർച്ച് 11 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ ഗണിതം
മാർച്ച് 13 ബുധനാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 2
മാർച്ച് 15 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫിസിക്‌സ്
മാർച്ച് 18 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഹിന്ദി/ജനറൽ നോളജ്
മാർച്ച് 20 ബുധനാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ കെമിസ്ട്രി
മാർച്ച് 22 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ബയോളജി
മാർച്ച് 25 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ സോഷ്യൽ സയൻസ്
ഐ റ്റി. പരീക്ഷ – 2024 ഫെബ്രുവരി 1 മുതൽ 14 വരെ (10 ദിവസം)