തിരുവനന്തപുരം: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. കോൺഗ്രസ് പ്രവർത്തക സമിതിയിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.
2019ൽ കേരളത്തിൽ 19 സീറ്റ് കിട്ടാൻ കാരണം രാഹുലിന്റെ സാന്നിധ്യമാണ്. പിന്നീട് അയോഗ്യത വന്നപ്പോൾ രാഹുലിന് അനുകൂലമായ വികാരം കേരളത്തിൽ എമ്പാടും ഉണ്ടായി. ഇത്തവണയും മികച്ച വിജയം നേടാനുള്ള തന്ത്രങ്ങൾ കേരളത്തിലെ കോൺഗ്രസിന്റെ പക്കൽ ഉണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
സംഘടനയിലെ പിന്നാക്ക സംവരണം സംസ്ഥാന തലത്തിലും നടപ്പാക്കണം. പട്ടികജാതി-പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങൾക്ക് 50 ശതമാനം സംവരണം വേണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.