കോട്ടയം: കേരളത്തില്‍ ഏതാനും ദിവസങ്ങള്‍ മാത്രം കുറഞ്ഞ നിരക്കില്‍ തുടര്‍ന്ന സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിനവും വർധിച്ചു.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 43920 രൂപയാണ്. 160 രൂപയാണ് പവന് വര്‍ധിച്ചത്. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5490 രൂപയായി. വെള്ളിയാഴ്ചയും പവന് 160 രൂപ വര്‍ധിച്ചിരുന്നു. രണ്ട് ദിവസംകൊണ്ട് 320 രൂപയാണ് കൂടിയത്.