കണ്ണൂർ: കണ്ണൂർ പഴയങ്ങാടി രാമപുരത്ത് ഏഴായിരം ലിറ്റർ സ്പിരിറ്റുമായി ഒരാൾ പിടിയിൽ. കാസർകോട് സ്വദേശി മൂസക്കുഞ്ഞി എന്നയാളാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് ഏഴായിരത്തോളം ലിറ്റർ സ്പിരിറ്റ് പിടികൂടി.
കന്നാസിൽ നിറച്ചാണ് സ്പിരിറ്റ് കടത്താൻ ശ്രമിച്ചത്. തൃശൂരിലേക്ക് കൊണ്ട് പോകുകയായിരുന്ന സ്പിരിറ്റാണ് പിടികൂടിയത്.

