കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാതലത്തിൽ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചു. ഇന്നും നാളെയും നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.
ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, മദ്രസ, അങ്കണവാടികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടർ എ. ഗീത അറിയിച്ചു. ജില്ലയിലെ ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ എന്നിവയും പ്രവർത്തിക്കാൻ പാടില്ല.
There is no ads to display, Please add some