തൃശൂർ: ചിറക്കാക്കോട് കുടുംബത്തിലെ മൂന്നുപേരെ പെട്രോളൊഴിച്ച് തീ കൊളുത്തി. മകന്റെ കുടുംബത്തെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം പിതാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ചിറക്കാകോട് കൊട്ടേക്കാടൻ വീട്ടിൽ ജോൺസൻ മകന്റെയും മകന്റെ ഭാര്യയുടെയും കുട്ടിയുടേയും ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കുടുംബവഴക്കാണ് കാരണമെന്ന് സൂചന.
ഗുരുതരമായി പൊള്ളലേറ്റ മകൻ ജോജി (40), മരുമകൾ ലിജി (34) പേര കുട്ടി ടെന്റുൽക്കർ (12) എന്നിവരെ ഗുരുതര പരിക്കുകളോടെ എറണാംകുളത്ത് ആംസ്റ്റർ സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 60 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. 2 പേർ വെൻ്റിലേറ്ററിലാണ്.