ഇന്ന് മിക്കവാറും വീടുകളുടെ അകത്തളങ്ങളില്‍ കുപ്പികളിലും ഭംഗിയുള്ള ചില്ലുപാത്രങ്ങളിലും ചെടികള്‍ വളര്‍ത്തുന്നത് പലര്‍ക്കും ഹോബിയാണ്. മണി പ്ലാന്റ് ഇല്ലാത്ത ഒരു വീടുപോലും ഇന്ന് കാണാനില്ല. ഇങ്ങനെ നമ്മള്‍ നട്ടുവളര്‍ത്തിയതെല്ലാം നല്ല ഭംഗിയായി വളര്‍ന്നു നില്‍ക്കുമ്പോള്‍ ഇതൊന്നും വീട്ടിനുള്ളില്‍ വളര്‍ത്തരുതെന്ന് ആരെങ്കിലും പറഞ്ഞാല്‍ എന്തു തോന്നും? യഥാര്‍ഥത്തില്‍ ചില പ്രത്യേക ഗുണങ്ങളുള്ള ചെടികളാണ് വീട്ടിനുള്ളില്‍ വളര്‍ത്താന്‍ യോജിച്ചത്. ഏതൊക്കെയാണെന്ന് അറിഞ്ഞു വളര്‍ത്താം.
വീട്ടിനുള്ളിലെ അന്തരീക്ഷം വിഷമയമാക്കുന്ന ചെടികള്‍ ഒരിക്കലും അകത്തളങ്ങളെ മനോഹരമാക്കാനായി വളര്‍ത്തരുത്. നന്നായി ഓക്‌സിജന്‍ പുറത്തുവിടുന്ന ചെടികള്‍ മാത്രമേ തിരഞ്ഞെടുക്കാവൂ.സ്‌പൈഡര്‍ പ്ലാന്റ്ഫോര്‍മാല്‍ഡിഹൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നീ വിഷമയമായ പദാര്‍ഥങ്ങളെ ഒഴിവാക്കാന്‍ സ്‌പൈഡര്‍ പ്ലാന്റ് ഉപയോഗിക്കാം. ചെടിയില്‍ നിന്ന് ചെറിയ ചെറിയ തൈകള്‍ മുളച്ച് വരുമ്പോള്‍ ഇളക്കിയെടുത്ത് നടാം.
ഡ്രാഗണ്‍ ട്രീമിക്കവാറും വീടുകളില്‍ കണ്ടുവരുന്ന ചെടിയാണിത്. ഡ്രസീന മാര്‍ജിനേറ്റ എന്നാണ് ശാസ്ത്രനാമം. ട്രൈക്ലോറോ എത്തിലീന്‍ എന്ന ഹാനികരമായ പദാര്‍ഥത്തെ പുറന്തള്ളാന്‍ സഹായിക്കുന്നു. നിങ്ങള്‍ ഇന്‍ഡോര്‍ പ്ലാന്റ് ഇഷ്ടപ്പെടുന്നയാളാണെങ്കില്‍ ഡ്രാഗണ്‍ ട്രീ തീര്‍ച്ചയായും വളര്‍ത്താം. പ്രത്യേകിച്ച് കുട്ടികള്‍ പഠിക്കുന്ന മുറികളില്‍ നല്ല ഉണര്‍വുള്ള അന്തരീക്ഷം നല്‍കാന്‍ സഹായിക്കും.ഡ്രസീന ഡെറമെന്‍സിസ്ബെന്‍സീന്‍, ട്രൈക്‌ളോറോ എത്തിലീന്‍ എന്നിവ നീക്കം ചെയ്യാന്‍ കഴിവുള്ള ചെടിയാണിത്. നാല്‍പതില്‍ക്കൂടുതല്‍ ഇനങ്ങളുണ്ട്. ഡ്രസീനയുടെ വിവിധ ഇനങ്ങള്‍ നമ്മള്‍ വളര്‍ത്തുന്നുണ്ട്.
പീസ് ലില്ലിസൈലിന്‍, ടൊളുവിന്‍, അമോണിയ തുടങ്ങിയ വിഷപദാര്‍ഥങ്ങള്‍ ഒഴിവാക്കാന്‍ ഈ ചെടിക്ക് കഴിയും. നല്ല വെള്ളപ്പൂക്കള്‍ ഉണ്ടാകുന്ന ചെടിയാണിത്. ചെടിയുടെ കീഴില്‍ കിഴങ്ങുണ്ടാകും. ഇത് ഇളക്കിനട്ടാണ് പുതിയ ചെടിയുണ്ടാക്കുന്നത്.ഇംഗ്‌ളീഷ് ഐവിപൂപ്പലുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ചെടിയാണിത്. ഫോര്‍മാല്‍ഡിഹൈഡിന്റെ അംശവും ഒഴിവാക്കാന്‍ സഹായിക്കുന്നു. ഹെഡറ ഹെലിക്‌സ് എന്നാണ് ശാസ്ത്രനാമം. വള്ളിച്ചെടിയാണിത്. ചട്ടികളില്‍ വളര്‍ത്താം. എവിടെ വേണമെങ്കിലും വളരുമെന്നതും സൗകര്യമാണ്. വേണമെങ്കില്‍ തൂക്കിയിട്ടും വളര്‍ത്താം.
ബോസ്റ്റണ്‍ ഫേണ്‍എയര്‍ ഫില്‍റ്ററായി ഉപയോഗിക്കാം. നെഫ്രോലെപിസ് എക്‌സാള്‍ട്ടേറ്റ എന്നാണ് ശാസ്ത്രനാമം. മീനിന്റെ മുള്ള് പോലെയുള്ള ഇലകളാണ്. ഫിഷ് ബോണ്‍ ഫേണ്‍ എന്നും പേരുണ്ട്.ചെറിയ തൈകള്‍ മുളച്ച് വരുമ്പോള്‍ ഇളക്കിയെടുത്ത് നട്ടുവളര്‍ത്താം. ഫോര്‍മാല്‍ഡിഹൈഡ്, സൈലിന്‍ എന്നീ വിഷപദാര്‍ഥങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.ബാംബൂ പാംവീടിന്റെ ഉള്ളില്‍ വളര്‍ത്താന്‍ ഉത്തമമായ മറ്റൊരു ചെടിയായ ബാംബൂ പാം സൂര്യപ്രകാശത്തില്‍ വളരാന്‍ താല്പര്യമില്ലാത്തയാളാണ്. ഇത് അലങ്കാലച്ചെടി കൂടിയാണ്. ചെറിയ പൂക്കളും കായ്കളുമുണ്ടാകും. ബെന്‍സീന്‍, ഫോര്‍മാല്‍ഡിഹൈഡ് എന്നിവ വീടിനുള്ളില്‍ നിന്നും പുറന്തള്ളാന്‍ ബാംബൂ പാം സഹായിക്കും.
സ്‌നേക്ക് പ്‌ളാന്റ്സാന്‍സിവേരിയ ട്രൈഫേഷ്യേറ്റ എന്നാണ് ഈ ചെടിയുടെ ശാസത്രനാമം. ബെന്‍സീന്‍, ട്രൈക്‌ളോറോ എത്തിലീന്‍ എന്നിവയെ പുറന്തള്ളാന്‍ സഹായിക്കുന്നു.ചുരുക്കത്തിൽ വീടിനകത്ത് പച്ചപ്പ് ഒരുക്കാനും ചൂട് കുറയ്ക്കാനും പോസിറ്റീവ് എനർജി നിറയ്ക്കാനും ഇത്തരം ചെടികൾ സഹായിക്കും.
നാം പോലുമറിയാതെ നമ്മള്‍ ശ്വസിച്ചുകൊണ്ടിരിക്കുന്ന വിഷവാതകങ്ങളെ അകറ്റാനും അന്തരീക്ഷം ശുദ്ധമാക്കാനും സഹായിക്കുന്ന ഇത്തരം ചെടികള്‍ ഇനി മുതല്‍ നമുക്ക് വീടിനകത്ത് വളര്‍ത്താം.
There is no ads to display, Please add some