ഏകദിനത്തിൽ പുതിയ റെക്കോർഡ് കുറിച്ച് വിരാട് കോലി. ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിലൂടെയാണ് കോലി നേട്ടം കൈവരിച്ചത്.
ഏകദിനത്തിൽ അതിവേഗത്തിൽ 13000 റൺസ് നേടുന്ന താരം എന്ന സച്ചിന്റെ റെക്കോഡാണ് കോലി മറികടന്നത്. ഷഹീൻ അഫ്രീദി ചെയ്ത 48-ാം ഓവറിലെ രണ്ടാം പന്തിൽ രണ്ട് റൺസെടുത്ത് കോലി 13000 റൺസ് നേടി. പിന്നാലെ താരം സെഞ്ചുറി നേടുകയും ചെയ്തു.278 മത്സരങ്ങളിലെ 268 ഇന്നിങ്സുകളിൽ നിന്നാണ് കോലി 13000 റൺസ് നേടിയത്. സച്ചിന് 13000 റൺസ് മറികടക്കാൻ 321 ഇന്നിങ്സുകൾ വേണ്ടിവന്നു. സച്ചിനും പാകിസ്താനെതിരായ മത്സരത്തിലൂടെയാണ് 13000 റൺസ് തികച്ചത് എന്ന പ്രത്യേകതയുമുണ്ട്.
ഏകദിനത്തിൽ 13000 റൺസ് നേടുന്ന നാലാമത്തെ മാത്രം ബാറ്ററാണ് കോലി. റിക്കി പോണ്ടിങ് (341 ഇന്നിങ്സ്), കുമാർ സംഗക്കാര (363 ഇന്നിങ്സ്), സനത് ജയസൂര്യ (416 ഇന്നിങ്സ്) എന്നിവരാണ് ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കിയവർ.
ഇതുകൊണ്ട് മാത്രം തീരുന്നില്ല കോലിയുടെ വേട്ട. ഏകദിനത്തിൽ അതിവേഗത്തിൽ 8000, 9000, 10000, 11000, 12000, 13000 റൺസ് നേടിയതിന്റെ റെക്കോഡും കോലിയുടെ പേരിലാണ്.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന് ശേഷം ഇനിയാര് എന്ന ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരമാണ് വിരാട് കോലി എന്ന അപൂർവ പ്രതിഭ. സച്ചിൻ സ്ഥാപിച്ച റെക്കോഡുകൾ ഇനിയാരും തകർക്കുകയില്ല എന്ന് പറഞ്ഞ ആരാധകർക്കിടയിലൂടെയാണ് കോലി നെഞ്ചും വിരിച്ച് കളിക്കാനിറങ്ങിയത്.റെക്കോഡുകൾ ഓരോന്നോരോന്നായി ഭേദിച്ചുകൊണ്ട് കോലിയുടെ അശ്വമേധം തുടരുകയാണ്
There is no ads to display, Please add some