കൂട്ടിക്കൽ : മുണ്ടക്കയം കൂട്ടിക്കലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക് . കൂട്ടിക്കൽ സ്വദേശി കടവുകര സാദിക് ബഷീറിനാണ് പരിക്കേറ്റത്.കൂട്ടിക്കൽ -എന്തയാർ റോഡിൽ രാത്രി 9.30 ഓടെയാണ് സംഭവം.
ജോലി കഴിഞ്ഞ് വെട്ടിക്കാനത്തുള്ള വീട്ടിലേക്കു സ്‌കൂട്ടറിൽ പോകും വഴിയാണ് അപകടം . റോഡിന് കുറുകെ ചാടിയ കാട്ടുപന്നികൾ സാദികിനെ കൂട്ടമായി ആക്രമിക്കുകയായിരുന്നു. സ്‌കൂട്ടറിൽ നിന്നും തെറിച്ചു വീണ യുവാവിന്റെ കാലിനും കൈക്കും പരിക്കേറ്റു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സ തേടി.