കിടങ്ങൂർ: പോക്സോ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കടപ്പാട്ടൂർ മണിവിലാസം വീട്ടിൽ ടി.എൻ രാജൻ (67) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ട് റോഡിൽ വച്ച് പ്രായപൂർത്തിയാകാത്ത അതിജീവിതയുടെ കയ്യിൽ കയറി പിടിക്കുകയും ലൈംഗികചുവയുടെ സംസാരിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

കിടങ്ങൂർ സ്റ്റേഷൻ എസ്.ഐ ജസ്റ്റിൻ എസ്. മണ്ഡപം, എ.എസ്.ഐ മജേഷ് കൃഷ്ണൻ,സി.പി.ഓ ആരണ്യ മോഹൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *