മുണ്ടക്കയം: കോട്ടയം കുമളി ദേശീയപാതയിൽ മുണ്ടക്കയം 31–ാം മൈലിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രകരായ രണ്ടുപേർക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച വൈകുന്നേരം 7 മണിയോടെയായിരുന്നു സംഭവം. മുണ്ടക്കയം ഭാഗത്തേക്ക് പോവുകയായിരുന്ന വാഗണർ കാറിന്റെ പിന്നിലേക്ക് സ്കൂട്ടർ ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ സ്കൂട്ടർ യാത്രികരെ ഓടിക്കൂടിയ നാട്ടുകാർ ആശുപത്രിയിലേക്ക് അയച്ചു. ഇരുവർക്കും കാലിനും തലക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
അതേസമയം ഇരുവരും മദ്യപിച്ചിരുന്നതായും, സ്കൂട്ടർ അമിത വേഗത്തിൽ എത്തി കാറിന്റെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു.