കൊച്ചി : ആലുവയിൽ എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം പാറശ്ശാല സ്വദേശി കൊക്ക് സതീഷ് എന്നറിയപ്പെടുന്ന സതീഷാണ് പ്രതിയെന്ന് പൊലീസ്.
ഇയാൾ സ്ഥിരം കുറ്റവാളിയാണ്. എറണാകുളം ജില്ലയിൽ മാത്രം 10 കേസുകൾ ഉണ്ട്. പ്രതി എറണാകുളത്ത് തന്നെയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം . ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.