കൊച്ചി: ആലുവയിൽ ഞെട്ടിച്ച് വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം. ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിയാണ് പീഡനത്തിന് ഇരയായത്. ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പ്രതി നാട്ടുകാരനെന്നും. അറസ്റ്റ് ഉടനുണ്ടാകുമെന്നും ഇരയും സാക്ഷികളും പ്രതിയെ തിരിച്ചറിഞ്ഞെന്നും ആലുവ എസ്.പി അറിയിച്ചു.
വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. മാതാപിതാക്കളുടെ ഒപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ സമീപത്തെ പാടത്ത് നിന്ന് കണ്ടെത്തിയത്. പരിക്കേറ്റ് രക്തംവാർന്ന നിലയിലായിരുന്നു കുട്ടി.