തിരുവനന്തപുരം: മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിഡിയോ പ്രചരിപ്പിച്ചതിനു യൂട്യൂബർ മുകേഷ് നായർക്കെതിരെ എക്സൈസ് കേസ്. ബാറുകളിലെ മദ്യവിൽപ്പന പ്രോത്സാഹിപ്പിക്കുന്ന വിധം സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയതിനാണ് കേസ്.തിരുവനന്തപുരം ഇന്‍സ്‌പെക്ടര്‍മാരാണ് യൂട്യൂബര്‍ക്കെതിരെ കേസെടുത്തത്. നേരത്തെ കൊല്ലത്തും മുകേഷ് നായര്‍ക്കെതിരെ കേസെടുത്തിരുന്നു. ബാർ ലൈസൻസികളെയും പ്രതി ചേർത്തു.

ഇയാൾ ഏറെക്കാലമായി മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വിഡിയോ ചെയ്തുവരികയായിരുന്നു. അബ്കാരി ചട്ടം പ്രകാരം ബാറുകൾക്കു പരസ്യം പാടില്ല. ഈ നിയമം മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *