ദില്ലി: സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ് പി ജി) തലവൻ അരുൺ കുമാർ സിൻഹ ഐപിഎസ് അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിലിരിക്കെ ഗുരു ഗ്രാമിലെ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.2016 മുതല്‍ എസ്പിജി ഡയറക്ടറാണ്. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് അരുൺ കുമാർ സിൻഹ.
1987 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ്.ജാർഖണ്ഡിലാണ് പഠനം പൂർത്തിയാക്കിയത്. തിരുവനന്തപുരം ഡി.സി.പി കമ്മീഷണർ, റേഞ്ച് ഐ.ജി, ഇന്റലിജൻസ് ഐ.ജി, അഡ്മിനിസ്ട്രേഷൻ ഐ.ജി തുടങ്ങിയ പദവികളിലെല്ലാം അരുൺ കുമാർ സിൻഹ ഇരുന്നിട്ടുണ്ട്.