കൊളംബോ: ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. സിലക്ഷൻ കമ്മിറ്റി തലവൻ അജിത് അഗാർക്കർ, ക്യാപ്റ്റൻ രോഹിത് ശർമ എന്നിവർ ശ്രീലങ്കയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണു ടീം പ്രഖ്യാപനം.
ഏഷ്യാ കപ്പ് സ്ക്വാഡിൽ ഉണ്ടായിരുന്ന മൂന്ന് പേരെ ഒഴിവാക്കിയാണ് ഇന്ത്യയുടെ ഏകദിന ലോകകപ്പ് സ്ക്വാഡ്. രോഹിത് ശർമ നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം പിടിച്ചില്ല. തിലക് വർമ, പ്രസിത് കൃഷ്ണ എന്നിവർക്കും ടീമിൽ സ്ഥാനമില്ല. മറുഭാഗത്ത് ഏഷ്യ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ കളിക്കാതിരുന്ന കെ എൽ രാഹുൽ ലോകകപ്പ് ടീമിൽ സ്ഥാനം നിലനിർത്തി.
ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോലി, ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ, ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ഷാർദൂൽ ഠാക്കൂർ, അക്ഷർ പട്ടേൽ, ഇഷാൻ കിഷൻ, സൂര്യകുമാര്‍ യാദവ്.