കട്ടപ്പന: കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായി കഴിഞ്ഞ 10 വർഷക്കാലമായി മാത്യകാപരമായി പ്രവർത്തിച്ചുവരുന്ന സ്വരുമ പാലിയേറ്റിവ് കെയർ യൂണിറ്റ് പ്രവർത്തനം ഇനി നെടുങ്കണ്ടത്തും.
കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലെ 8 പഞ്ചായത്തുകളിലാണ് സ്വരുമ പാലിയേറ്റിവ് പരിചരണം നൽകിവരുന്നത്. ലോകരാജ്യങ്ങൾക്ക് തന്നെ മാതൃകയായ കേരള മോഡൽ പാലിയേറ്റീവ് കെയറിന്റെ കാഞ്ഞിരപ്പള്ളിയിലെ ഒരു പതിപ്പാണ് സ്വരുമ.

രോഗികളെ അവരുടെ വീടുകളിലെത്തി അവർക്ക് ആവശ്യമായ ശാരീരിക-മാനസിക-സാമൂഹിക-സാമ്പത്തിക-ആധ്യാത്മിക പരിചരണങ്ങൾ സാമൂഹിക പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പരിചരണ പദ്ധതിയാണ് കേരള മോഡൽ പാലിയേറ്റീവ് കെയർ. ഇടുക്കി ജില്ലയിലേക്കുകൂടി പാലിയേറ്റിവ് കെയർ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സ്വരുമ കമ്മറ്റി തീരുമാനിച്ചതനുസരിച്ച് നെടുങ്കണ്ടം കേന്ദ്രീകരിച്ച് സാമൂഹിക പങ്കാളിത്തത്തോടെയുള്ള സ്വരുമയുടെ ഒരു പാലിയേറ്റിവ് കെയർ ബ്രാഞ്ച് ആരംഭിക്കാൻ തീരുമാനിച്ചു.

ഇതിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായി സെപ്റ്റംബർ മാസം 7 തീയതി വ്യാഴാഴ്ച 3.30 ന്നെടുങ്കണ്ടം ലയൺസ് ക്ലബ്ബയുമായി സഹകരിച്ച്,ലയൺസ് ക്ലബ് ഹാളിൽ വെച്ച് ഒരു ബോധവത്കരണ ക്‌ളാസും പൊതുയോഗവും നടത്താൻ തീരുമാനിച്ചു. പ്രസ്തുത സമ്മേളനത്തിൽ പാലിയേറ്റിവ് കെയറുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ പാലിയേറ്റിവ് കെയർ കോർഡിനേറ്റർ ശ്രീ.സിജോ വിജയൻ ക്‌ളാസ് നയിക്കുന്നതായിരിക്കും. പ്രസ്തുത സമ്മേളനത്തിലേക്ക് ഏവരെയും ഹാർദ്ദവമായി ക്ഷണിച്ചുകൊളളുന്നു.
മുഹമ്മദ് റിയാസ് പ്രസിഡന്റ് സ്വരുമ പാലിയേറ്റിവ് കെയർ, കാഞ്ഞിരപ്പള്ളി
കെ.എം. ജോർജ്ജ് കൊച്ചുപുരയ്ക്കൽപ്രാക്കണ്ടം, പാമ്പാടുംപാറ, പ്രസിഡണ്ട് ലയൺസ് ക്ലബ്ബ്, നെടുങ്കണ്ടം.
സ്വരുമ Helpline : 8111928361
Binu VarikkayaniMarian Tourist Home,Nedumkandam : 9037903353.
സ്വരുമയെക്കുറിച്ച് കൂടുതൽ അറിയാൻ www.swarumapalliativecare.org സന്ദർശിക്കൂ..