ഇന്ത്യ എന്നതിന് പകരം രാജ്യത്തിന്റെ പേര് ഭാരതം എന്ന് മാത്രമാക്കി മാറ്റാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ പിന്തുണച്ച് നടൻ ഉണ്ണി മുകുന്ദൻ.താരം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്റെ ഭാരതം എന്നർത്ഥം വരുന്ന ‘മേരാ ഭാരത്’ എന്നാണ് ഉണ്ണി മുകുന്ദന് ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഇതുകൂടാതെ ഇന്ത്യയുടെ പേര് ഭാരതം എന്നാക്കിയേക്കാം എന്നുള്ള വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടും നടന് പങ്കുവച്ചിട്ടുണ്ട്. ‘കാത്തിരിക്കാന്‍ വയ്യ!’ എന്നെഴുതിയാണ് ഉണ്ണിമുകുന്ദന് വാര്‍ത്തയും പങ്കുവച്ചത്. രാജ്യത്തിന്റെ പേര് ഭാരതം എന്നത് മാത്രമാക്കി ഉയർത്തിക്കാട്ടാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം.
ഇതിനായി ജി20 ഉച്ചകോടിയിലെ അത്താഴവിരുന്നിന് രാഷ്ട്രപതിയുടെ പേരിലുള്ള ക്ഷണപത്രത്തിലും ‘ദ് പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിനു പകരം, ‘ദ് പ്രസിഡന്റ് ഓഫ് ഭാരത്’ എന്നാണ് എഴുതിയിട്ടുള്ളത്.
ഭരണഘടനപ്രകാരം ഇന്ത്യ, ഭാരത് എന്നീ പേരുകൾക്ക് തുല്യപ്രധാന്യമാണെങ്കിലും ഇന്ത്യയെന്നത് ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിന്റെ ഭാഗമാണെന്നാണ് ബിജെപി നേതാക്കളുടെ വാദം. ഇതു സംബന്ധിച്ച് പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ കേന്ദ്രസർക്കാർ പ്രമേയം കൊണ്ടുവന്നേക്കും.