തൃശൂര്‍: അഷ്ടമിരോഹിണി നാളിൽ ഗുരുവായൂരപ്പന് സമർപ്പിക്കാനുള്ള പൊന്നിൻ കിരീടം തയാറായി.കിരീടത്തിനു 38 പവൻ തൂക്കവും 8 ഇഞ്ച് ഉയരവുമുണ്ട്സ്വർണക്കിരീടമാണ് ഗുരുവായൂരപ്പനായി തയാറായിരിക്കുന്നത്.

പിറന്നാൾ സമ്മാനമായി സ്വർണക്കിരീടം സമർപ്പിക്കുന്നത് കോയമ്പത്തൂരിൽ സ്വർണാഭരണ നിർമാണ രംഗത്തുള്ള തൃശൂർ കൈനൂർ തറവാട്ടിൽ കെ.വി.രാജേഷ് ആചാരിയാണ്. ദീർഘനാളായുള്ള രാജേഷ് ആചാരിയുടെ ആഗ്രമായിരുന്നു കണ്ണനു കിരീടം സമർപ്പിക്കുകയെന്നത്.

അഞ്ചുമാസം മുൻപാണ് ഇതിനായുള്ള പണികൾ ആരംഭിച്ചത്. മുത്തുകളോ കല്ലുകളോ ഉപയോഗിക്കാതെയാണ് കിരീടത്തിന്റെ നിർമാമമെന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.ചൊവ്വാഴ്ച വൈകിട്ട് ഗുരുവായൂരിലെത്തി തന്ത്രിക്ക് കിരീടം കൈമാറാനാണ് തീരുമാനം. അഷ്ടമിരോഹിണി ദിനത്തിൽ നിർമാല്യത്തിനു ശേഷം കിരീടം ചാർത്തും.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed