ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്നാണ് ഡല്‍ഹിയിലെ സര്‍ ഗംഗരാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഈ വർഷം രണ്ടുതവണ അസുഖം കാരണം സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജനുവരി 12നും മാർച്ച് രണ്ടിനും ഇതേ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്.

ആഗസ്റ്റ് 31ന് മുംബൈയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ സംഗമത്തിൽ സോണിയ പ​ങ്കെടുത്തിരുന്നു. മകനും കോൺഗ്രസ് നേതാവുമായ രാഹുൽഗാന്ധിക്കൊപ്പമാണ് സോണിയ എത്തിയത്.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *