ഇടുക്കി: ഓണം ആഘോഷിക്കാൻ കുടുംബത്തിനൊപ്പം വളഞ്ഞങ്ങാനത്തെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു. കൊല്ലം കണ്ണനെല്ലൂർ, മഞ്ഞക്കര എച്ച് എസ് മൻസിലിൽ സലിമിൻറ മകൾ സഫ്ന സലിം (21) ആണ് മരിച്ചത്.

ബന്ധുക്കൾ ഉൾപ്പെട്ട പതിനഞ്ച് അംഗ സംഘത്തോടൊപ്പമാണ് സഫ്നയെത്തിയത്.വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിനടുത്ത് വച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞു വിണ സഫ്നയെ ഉടൻ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.വെളിച്ചിക്കാല ബഥരിയ ബിഎഡ് കോളജിലെ ഒന്നാം വർഷ ബിഎഡ് വിദ്യാർഥിയാണ് മരിച്ച സഫ്ന.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed