തൃശൂർ : തൃശൂരിലെ ആകാശപാതയുടെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി വി. മുരളീധരനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.ഏതു രാഷ്ട്രീയത്തിന്റെ പേരിലായാലും അവരെ അവഗണിക്കുന്നത് ഏറ്റവും മ്ലേച്ചകരമായ ചിന്താഗതിയാണ്. കിറ്റിൽ വരെ പടം വച്ച് അടിച്ചു കൊടുക്കുമ്പോൾ, കേന്ദ്രഫണ്ട് ഉപയോഗിച്ചാണ് ഇത് നിർമിച്ചതെന്ന് ജനം അറിയുന്നതിൽ എന്താണ് കുഴപ്പമെന്ന് സുരേഷ് ഗോപി ചോദിച്ചു.

‘കേന്ദ്രമന്ത്രി മുരളീധരനെക്കൂടി ഈ ചടങ്ങിൽ പങ്കെടുക്കുപ്പിക്കണമായിരുന്നു. അത് അപേക്ഷയല്ല, ആവശ്യം തന്നെയാണ്. അത് ഇനിയും തിരുത്താവുന്നതാണ്. ഏതു രാഷ്ട്രീയത്തിന്റെ പേരിലായാലും അവരെ അവഗണിക്കുന്നത് ഏറ്റവും മ്ലേച്ചകരമായ ചിന്താഗതിയാണ്. രണ്ടു തവണയായി 270 കോടിയും 251 കോടിയും നൽകിയത് ജനങ്ങൾ അറിയുന്നില്ലേ. ഇതെല്ലാം ഞങ്ങൾ വിളംബരം ചെയ്തു തന്നെ നടക്കണോ? കിറ്റിൽ വരെ പടം വച്ച് അടിച്ചല്ലേ കൊടുത്തത്? പിന്നെ ഇതെന്താ അറിയിക്കാൻ ഇത്ര ബുദ്ധിമുട്ട്? കിറ്റിനകത്തെ പൊരുൾ ആരുടേതായിരുന്നുവെന്നും എല്ലാവർക്കും അറിയാമല്ലോ. ജനങ്ങളിലേക്ക് നിങ്ങൾ അസത്യമെത്തിച്ചോളൂ. പക്ഷേ, സത്യം മൂടിവയ്ക്കരുത്. സിനിമയിൽ പറഞ്ഞതുപോലെ തന്നെ സ്മരണ വേണം, സ്മരണ.

‘ഇത്രയും വിസ്തൃതിയുള്ള സ്ഥലത്ത് റോഡ് ക്രോസ് ചെയ്യുന്നത് വളരെയധികം അപകടസാധ്യതയുള്ള ഒന്നാണ്. പ്രത്യേകിച്ചും കൊച്ചുകുട്ടികൾക്കും പ്രായമായവർക്കും ഇത് പ്രയാസം സൃഷ്ടിക്കും. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി വിഭാവനം ചെയ്തത്. ഒരു പ്രോജക്ട് തയാറാക്കി കൊടുത്തതിൽ കോർപറേഷന്റെ മിടുക്കിനെ അംഗീകരിക്കുന്നു. അതുപക്ഷേ, കൃത്യമായി മനസ്സിലാക്കി പൂർണമായും കേന്ദ്രസർക്കാരിന്റെ അമൃതം പദ്ധതിയിൽ ഉൾപ്പെടുത്തി 2016ൽ 270 കോടി രൂപയും 2022ൽ 251 കോടിയും വകയിരുത്തിയാണ് പൂർത്തിയാക്കിയത്. ഇത്തരം ഫണ്ടുകൾ ഇതുപോലുള്ള പദ്ധതികൾക്കായി കൃത്യമായി വിനിയോഗിച്ചാൽ അത് തൃശൂരുകാരുടെ ജീവിതത്തിലേക്ക് നല്ലൊരു സംഭാവനയാകുംഎന്നുള്ളതിന്റെ ആദ്യത്തെ മുദ്രചാർത്തലാണ്ഇത്.’സുരേഷ് ഗോപി പറഞ്ഞു.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *