ബംഗളൂരു : ചന്ദ്രനിലെ ചലനങ്ങൾ സംബന്ധിച്ച നിർണായക കണ്ടെത്തലുമായി ചന്ദ്രയാൻ മൂന്ന് ദൗത്യം. വിക്രം ലാന്‍ഡറിലെ പേലോഡായ ലൂണാര്‍ സീസ്മിക് ആക്ടിവിറ്റിയാണ് പ്രകമ്പനം കണ്ടെത്തിയത്.

ചന്ദ്രോപരിതലത്തിൽ നീങ്ങുന്ന റോവറിന്റെയും മറ്റു പേലോഡുകളുടെയും ചലനമാണ് ഇൽസ രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 26നാണ് ചന്ദ്രോപരിതലത്തിലെ പ്രകമ്പനം പേലോഡ് രേഖപ്പെടുത്തിയത്. ഇത് സ്വാഭാവികമായ ചലനമാണെന്നാണ് കരുതുന്നതെന്നും ഇതിന് കാരണമായത് എന്താണ് എന്നത് സംബന്ധിച്ച് അന്വേഷിച്ചുവരികയാണെന്നും ഐ എസ് ആർ ഒ എക്സ് പോസ്റ്റിൽ അറിയിച്ചു.

അതിനിടെ, ചന്ദ്രനില്‍ സള്‍ഫര്‍ സാന്നിധ്യം ചന്ദ്രയാന്‍ മൂന്ന് റോവര്‍ സ്ഥിരീകരിച്ചു. ചാന്ദ്ര പര്യവേക്ഷ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രഗ്യാന്‍ റോവറിലെ രണ്ടാമത്തെ ഉപകരണവും സള്‍ഫര്‍ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഇതോടെ ചന്ദ്രനിലെ രഹസ്യങ്ങള്‍ തേടിയുള്ള പര്യവേക്ഷണത്തിന് കൂടുതല്‍ കരുത്തുപകരുമെന്നാണ് പ്രതീക്ഷ.

റോവറിലെ libs ഉപകരണമാണ് ചന്ദ്രനിലെ സള്‍ഫറിന്റെ സാന്നിധ്യം ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് പ്രഗ്യാന്‍ റോവറിലെ തന്നെ apsx ( ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്സറേ സ്പെക്ട്രോസ്‌കോപ്പ്) ഉപകരണം സള്‍ഫറിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു.ഇതിന് പുറമേ മറ്റു ചില മൂലകങ്ങളും ഉപകരണം കണ്ടെത്തിയതായും ഐഎസ്ആര്‍ഒ എക്സില്‍ കുറിച്ചു.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *