ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹോളിവുഡ് ചിത്രമായ ടെർമിനേറ്ററിലെ കഥാപാത്രമാക്കി ബി.ജെ.പിയുടെ പോസ്റ്റർ.
ഓഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന് തീയതികളിൽ മുംബൈയിൽ ഐക്യപ്രതിപക്ഷസംഘമായ ‘ഇന്ത്യ’യുടെ യോഗം നടക്കാനിരിക്കെയാണ് മോദിയെ പുകഴ്ത്തി ബി.ജി.പിയുടെ ഔദ്യോഗിക എക്സ് പേജിൽ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
പ്രശസ്ത ഹോളിവുഡ് താരം ആര്‍നോള്‍ഡ് ഷ്വാര്‍സെനഗര്‍ അവതരിപ്പിച്ച ടെർമിനേറ്ററിന്റെ രൂപത്തിലുള്ള മോദിയുടെ ചിത്രത്തോടൊപ്പം ‘2024! ഞാൻ തിരിച്ചുവരും’ എന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ തോൽപ്പിക്കാമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. സ്വപ്നം കണ്ടോളൂ. വിജയം ‘ടെർമിനേറ്ററി’നുള്ളതാണ് എന്ന തലക്കെട്ടോടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.