ചെന്നൈ: മധുരയിൽ ട്രെയിന്‍ കോച്ചിന് തീപിടിച്ച് ഒൻപത് പേർ മരിച്ചു. 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്. ലക്നൗ–രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലാണ് അപകടമുണ്ടായത്.
ശനിയാഴ്ച പുലർച്ചെയാണ് സംഭവം.63 പേരാണ് കോച്ചിലുണ്ടായിരുന്നത്. ട്രെയിനിലെ പാന്‍ട്രി കാറിലാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീ പടര്‍ന്നുവെന്നാണ് കരുതുന്നത്.