കോഴിക്കോട്: ബസ് ഡ്രൈവറെ മര്‍ദിച്ച പ്രതികളെ പിടികൂടാത്തത്തില്‍ പ്രതിഷേധിച്ച് തൊട്ടില്‍പ്പാലത്ത് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്.

ഇന്നലെ വൈകീട്ട് കുറ്റ്യാടി ടൗണിൽ വെച്ചാണ് വടകര-തൊട്ടിൽപ്പാലം റൂട്ടിലോടുന്ന കൂടലെന്ന സ്വകാര്യ ബസിലെ ഡ്രൈവർക്ക് മർദനമേറ്റത്. മുന്നിലുണ്ടായിരുന്ന കാറിൽ ബസ് തട്ടിയതിനെ തുടർന്നായിരുന്നു മർദനം. പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നു എന്നാരോപിച്ചാണ് തൊഴിലാളികൾ മിന്നൽ പണിമുടക്കിന് ആഹ്വാനം ചെയ്തത്.

തൊട്ടിൽപ്പാലം -വടകര, തൊട്ടിൽപ്പാലം – തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. അപ്രഖ്യാപിത സമരം ആരംഭിച്ചതോടെ യാത്രക്കാർ പെരുവഴിയിലായി. അതേസമയം സ്വകാര്യ ഡ്രൈവറുടെ പരാതിയിൽ കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് കുറ്റ്യാടി പൊലീസ് അറിയിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *