പാലക്കാട്: ശ്രീകൃഷണപുരം തിരുവാഴിയോട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കല്ലട ട്രാവൽസിന്റെ ബസാണ് അപകടത്തിൽപെട്ടത്. അപകട സമയത്ത് 38 പേർ ബസിലുണ്ടായിരുന്നു. ഇവരിൽ രണ്ട് മരണം സ്ഥിരീകരിച്ചു. മലപ്പുറം എടയത്തൂർ സ്വദേശി സൈനബാ ബീവിയാണ് മരിച്ച ഒരാൾ. മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.

തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം. ചെന്നൈയിൽനിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇറക്കത്തിൽ നിയന്ത്രണംവിട്ട ബസ് വൈദ്യുത പോസ്റ്റിലിടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *