മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയും ദേശീയ പുരസ്‌കാര ജേതാവുമായ നഞ്ചിയമ്മയുടെ യാത്രകൾക്ക് കൂട്ടായി ഇനി പുതിയ കാർ. ഫേസ്ബുക്ക് പേജിലൂടെയാണ് നഞ്ചിയമ്മ പുത്തൻ കാർ സ്വന്തമാക്കിയ വിവരം ഏവരെയും അറിയിച്ചത്.

കിയ സോണറ്റ് എന്ന കാർ ആണ് നഞ്ചിയമ്മ സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ ഇഞ്ചിയോണ്‍ കിയയില്‍ നിന്നുമായിരുന്നു കാർ വാങ്ങിയത്. പാട്ടും പാടി കാറിന്റെ കീ വാങ്ങിക്കുന്ന നഞ്ചിയമ്മയുടെ വീഡിയോ കിയക്കാർ തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്.
https://www.facebook.com/reel/1519538242183585?mibextid=dZk1I5icssMIZk4ൽ
ഏഴ് ലക്ഷം മുതല്‍ 14.89 ലക്ഷം വരേയാണ് കിയ സോണറ്റിന്റെ വിപണിവില. മൂന്ന് എന്‍ജിന്‍ ഓപ്ഷനോടു കൂടിയാണ് സോണറ്റ് വിപണിയിലെത്തിയത്. ഒരു ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലീറ്റര്‍ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍. ഒരു ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന് 117 ബി എച്ച്പി കരുത്തും 172 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും. മൊത്തം 10 കളറുകളും 29 വേര്‍ഷനുകളും കിയാ സോണറ്റിനുണ്ട്.
2020ല്‍ റിലീസ് ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അപ്രതീക്ഷത വരവിലൂടെയാണ് നഞ്ചിയമ്മ മലയാളികളുടെ ഇഷ്ടഗായികയാവുന്നത്. ചിത്രത്തിലെ കലക്കാത്ത എന്ന ഗാനം പാടിയതും എഴുതിയതും നഞ്ചിയമ്മതന്നെയാണ് വലിയ സ്വീകാര്യതയാണ് പ്രേക്ഷകര്‍ ഗാനത്തിന് നല്‍കിയത്. ചിത്രത്തിലെ ഗാനത്തിന് ദേശീയ പുരസ്‌കാരവും നഞ്ചിയമ്മയെതേടിയെത്തി. പുരസ്‌കാരങ്ങളുടേയും പ്രശസ്തിയുടെയും നടുവിലും സാധാരണക്കാരിയായി തന്നെയാണ് നഞ്ചിയമ്മയുടെ ജീവിതം.