കോട്ടയം : പാമ്പാടി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളിയെ ഭീഷണിപ്പെടുത്തിയ പഞ്ചായത്ത് മെമ്പർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞകടമ്പിൽ ആവശ്യപ്പെട്ടു.തോലുങ്കര കിഴക്കേതിൽ ശാന്തമ്മ ഭാസ്കരനെയാണ് പാമ്പാടി ഗ്രാമപഞ്ചായത്ത് 11ാം വാർഡ് മെമ്പർ സുനിതാ ദീപു ഭീഷണിപ്പെടുത്തിയത്.
എൽഡിഎഫ് സ്ഥാനാർത്ഥി ജയിക്ക് സി.തോമസിന്റെ പാമ്പാടിയിൽ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ തൊഴിൽ നിഷേധിക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. സംഭവം ജനാധിപത്യവിരുദ്ധമാണെന്ന് സജി മഞ്ഞകടമ്പിൽ പറഞ്ഞു .തൊഴിലുറപ്പ് തൊഴിലാളിയെ ഭീഷണിപ്പെടുത്തിയ പഞ്ചായത്ത് മെമ്പർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.ഇത് സംബന്ധിച്ച് ഇലക്ഷൻ കമ്മിഷന് പരാതി നൽകിയിട്ടുണ്ടെന്നും സജി പറഞ്ഞു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഭീഷണി കൊണ്ട് അട്ടിമറിക്കുള്ള നീക്കത്തെ ശക്തമായി നേരിടുംമെന്നും, വോട്ടർമാർക്ക് ഭയരഹിതമായി തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുവാനുമുള്ള സാഹചര്യം ഒരുക്കാൻ ഇലക്ഷൻ കമ്മീഷനും ,പോലീസും തയ്യാറാകണമെന്നും സജി ആവശ്യപ്പെട്ടു.