കോഴിക്കോട്: ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഓടി രക്ഷപ്പെട്ട ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുത്തേരിയില്‍ അനുഗ്രഹ ഹോട്ടല്‍ നടത്തുന്ന പൂളപ്പൊയില്‍ പൈറ്റൂളി ചാലില്‍ മുസ്തഫ (51) ആണ് മരിച്ചത്.
ഇന്നലെ മുസ്തഫ ഭാര്യ ജമീലയെ വെട്ടി പരിക്കേപ്പിച്ചിരുന്നു. സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട ഇയാൾക്കായി തെരച്ചിൽ നടത്തുന്നതിനിടെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൈയ്ക്കും മുഖത്തും വെട്ടേറ്റ ജമീല ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
കുറച്ച് ദിവസമായി വീട്ടിലെത്താത്ത മുസ്തഫയ്ക്ക് ഹോട്ടലില്‍ ജോലി ചെയ്യുന്ന ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ അന്വേഷിക്കാന്‍ ഹോട്ടലില്‍ എത്തിയ ഭാര്യ ജമീലയെ വാക് തര്‍ക്കത്തിനിടെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.