കോട്ടയം : എരുമേലിയിൽ ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് വൻ കഞ്ചാവ് വേട്ട . എരുമേലി എക്സൈസ് റേഞ്ച് പാർട്ടിയും, ഐ.ബി പാർട്ടിയും ചേർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ മുക്കട ജംഗ്ഷനിൽ നിന്നുമാണ് ഓണം വിപണി ലക്ഷ്യമിട്ട് കടത്തികൊണ്ടുവന്ന ആറു കിലോയോളം തൂക്കം വരുന്ന കഞ്ചാവ് പിടികൂടിയത് .

സംഭവത്തിൽ ചാരുവേലി മുള്ളൻ കുഴിയിൽ മാത്യൂ സാമുവേൽ(26) , റാന്നി താഴത്തെക്കുറ്റ് വീട്ടിൽ ജിഷ്ണു ജയപ്രകാശ്(23) എന്നിവരെ അറസ്റ്റ് ചെയ്തു .സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും, അന്യസംസ്ഥാന തൊഴിലാളികൾക്കും വിതരണം നടത്തുന്നതിനായാണ് ഒഡീഷയിൽ നിന്നും കഞ്ചാവ് എത്തിച്ചത്.. കഴിഞ്ഞ ഒരാഴ്ച്ചയായി ഇവരെ എക്സൈസ് നിരീക്ഷിച്ചു വരികയായിരുന്നു.

എരുമേലി എക്സൈസ് ഇൻസ്പെക്ടർ അമൽ രാജന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗിരീഷ് കുമാർ, പ്രിവന്റീവ് ഓഫീസർന്മാരായ അഭിലാഷ്, സുമോദ്, ഐ.ബി ടീം അംഗങ്ങളായ ടോജോ ടി ഞള്ളിയിൽ, അരുൺ സി.ദാസ്, സിവിൽ എക്സൈസ് ഓഫീസർന്മാരായ അനുരാജ്, വിഷ്ണു, റോയി, ശ്രീലേഷ്, മാമ്മൻ സാമുവേൽ, ഡ്രൈവർ ജോഷി എന്നിവരും റെയിഡിൽ പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed