മുണ്ടക്കയം: മുണ്ടക്കയം വേലനിലത്തുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മുണ്ടക്കയം മുളങ്കയംപുതുപ്പറമ്പിൽ വിഷ്ണു മനോജ് ആണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് വേലനിലം ജംഗ്ഷൻ സമീപമായിരുന്നു അപകടം. ഇയാളും സുഹൃത്തും സഞ്ചരിച്ച ബൈക്ക് അമിതവേഗതയിൽ റോഡരികിലെമയിൽകുറ്റി തകർത്ത് ഓടയ്ക്കുള്ളിലേക്ക് വീഴുകയായിരുന്നു.

ബൈക്ക്ഓടയിലേക്ക് വീഴുന്നതിനു മുമ്പ് യുവാക്കൾ തെറിച്ച്സമീപത്തെ ഗേറ്റിൽ ഇടിച്ച് വീണു. യുവാക്കളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മനോജിനെ രക്ഷിക്കാനായില്ല. മൃതദേഹം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മോർച്ചറിയിൽ.

By Fazil

Leave a Reply

Your email address will not be published. Required fields are marked *