എറണാകുളം: എറണാകുളം കൂത്താട്ടുകുളത്ത് പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിപ്പരുക്കേൽപിച്ച ശേഷം പ്രതി ആത്മഹത്യ ചെയ്തു.
ഇലഞ്ഞിയിലാണ് സംഭവം. പെൺകുട്ടിയുടെ പിതൃസഹോദരനാണ് ശനിയാഴ്ച രാവിലെ 11.30ഓടെ കുട്ടിയെ വീട്ടിൽ കയറി ആക്രമിച്ചത്. രക്ഷപ്പെട്ടോടിയ പ്രതിയെ പിന്നീട് റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
പ്രതിക്കായി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ്, വീടിനു സമീപത്തെ റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ വർഷം പെൺകുട്ടി പോക്സോ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.