കാഞ്ഞിരപ്പള്ളി : തെരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകയിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് സ്കൂളിൽ പാർലമെൻറ് തെരഞ്ഞെടുപ്പ് നടത്തി കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ യു പി സ്കൂൾ മാതൃകയായി .
തെരഞ്ഞെടുപ്പിൽ 92 വോട്ടുകൾ നേടി സുമയ്യ സഫർ സ്കൂൾ ലീഡറായി സത്യപ്രതിജ്ഞ ചെയ്തു. 85 വോട്ടുകൾ നേടി ആമിന ഹലീലാണ് അസിസ്റ്റൻറ് ലീഡറായി തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഹെഡ്മിസ്ട്രസ് ദീപ യു നായർ സത്യ വാചകം ചൊല്ലിക്കൊടുത്തു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് അധ്യാപിക ആശ എസ് നേതൃത്വം കൊടുത്തു. തുടർന്നു നടന്ന അനുമോദന സമ്മേളനത്തിൽ പിടിഎ പ്രസിഡണ്ട് നാദിർഷ അധ്യക്ഷത വഹിച്ചു. അധ്യാപക പ്രതിനിധികളായനാസർ മുണ്ടക്കയം, ഷാഠിയ, എം. പി. ടി എ പ്രസിഡണ്ട് റുബീന സലീം എന്നിവർ പ്രസംഗിച്ചു