കാസർകോട്: കോട്ടിക്കുളത്ത് റെയിൽവേ പാളത്തിൽ കല്ലും ക്ലോസറ്റ് കഷണവും കണ്ടെത്തി. കോയമ്പത്തൂർ മംഗ്ലൂരു ഇന്റർസിറ്റി ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ട്രാക്കിൽ ഇവ കണ്ടത്.
കണ്ണൂർ ഭാഗത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് വരുന്ന ചെമ്പരിക്ക തുരങ്കത്തിനടുത്തായിരുന്നു സംഭവം. ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെ തുടർന്ന് റെയിൽവേ പൊലീസും മേൽപ്പറമ്പ് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
കല്ലും ക്ലോസറ്റ് കഷണവും ഇവിടെ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.