കോട്ടയം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയിലെ സാഹചര്യമാണ് കേരള വിപണിയില്‍ സ്വര്‍ണത്തിന് വില കുറയാന്‍ ഇടയാക്കിയിരിക്കുന്നത്.
ഇന്ന് കേരളത്തില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 43560 രൂപയാണ്. ഗ്രാമിന് 5445 രൂപ നല്‍കണം. പവന് 80 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.